18 വയസും അതിൽ കൂടുതലുമുള്ള ആളുകൾക്ക് ബൂസ്റ്റർ ഡോസായി ഫൈസർ വാക്‌സിൻ നല്കാൻ ഹെൽത്ത് കാനഡ അംഗീകാരം നൽകി.
ആദ്യത്തെ രണ്ട് കോവിഡ് -19 വാക്‌സിൻ ഡോസുകൾ എടുത്ത ആളുകളെ കാലക്രമേണ വൈറസിനെതിരെയുള്ള സംരക്ഷണം നിലനിർത്താൻ സഹായിക്കാനാണ് ബൂസ്റ്റർ ഡോസ് നൽകുന്നത്. രണ്ടാമത്തെ വാക്സിൻ കഴിഞ്ഞ് കുറഞ്ഞത് ആറ് മാസമെങ്കിലും കഴിഞ്ഞവർക്ക് മാത്രമേ ബൂസ്റ്റർ ഡോസ് നൽകുന്നത്.
ദീർഘകാല കെയർ ഹോമിലെ താമസക്കാരും പ്രതിരോധശേഷി കുറഞ്ഞ ആളുകളും ഉൾപ്പെടെ ഉയർന്ന അപകടസാധ്യതയുള്ള ആളുകൾക്ക് കോവിഡിൽ നിന്ന് സംരക്ഷണം നൽകുന്നതിന് ഇതിനകം തന്നെ കാനഡയിൽ മൂന്നാം ഡോസായി ഫൈസർ, മോഡേണ വാക്‌സിൻ ഉപയോഗിച്ചിട്ടുണ്ട്. കാനഡയിലെ വിവിധ പ്രവിശ്യകൾ ഇതിനോടകം തന്നെ ബൂസ്റ്റർ ഡോസുകൾ നൽകുന്നതിനുള്ള പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്.
More Stories
ബ്രാംപ്ടണിൽ പതിമൂന്നുകാരിയായ പെൺകുട്ടിയെ പോലീസ് ഓഫീസറായി ആൾമാറാട്ടം നടത്തി ലൈംഗികമായി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ
കനേഡിയൻ വാടക യൂണിറ്റിനുള്ള ശരാശരി വിലയിൽ അഭൂതപൂർവമായ വർദ്ധനവ് : റിപ്പോർട്ട്
പരിക്കേൽക്കാനുള്ള സാധ്യത കൂടുതൽ : Temu.com-ൽ വിറ്റഴിച്ച കുട്ടികളുടെ കാർ സീറ്റുകൾ ഹെൽത്ത് കാനഡ തിരിച്ചുവിളിച്ചു