November 21, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

കാനഡ ഉൾപ്പെടെ 10 രാജ്യങ്ങളുടെ അംബാസഡർമാരെ പുറത്താക്കാൻ ഉത്തരവ് നൽകി തുർക്കി

തുർക്കി ജയിലിൽ കഴിയുന്ന മനുഷ്യാവകാശപ്രവർത്തകൻ ഒസ്മാൻ കവാലയെ മോചിപ്പിക്കാൻ ആവശ്യപ്പെട്ട കാനഡ, യുഎസ് അടക്കമുള്ള പത്തു പാശ്ചാത്യ രാജ്യങ്ങളുടെ അംബാസഡർമാരെ പുറത്താക്കാൻ ഉത്തരവിട്ടതായി തുർക്കി പ്രസിഡന്റ് തയ്യിപ് എർദോഗൻ അറിയിച്ചു.

ഇതിനുവേണ്ട നടപടികൾക്കു തുടക്കംകുറിക്കാൻ വിദേശകാര്യമന്ത്രാലയത്തിനു എർദോഗൻ നിർദേശം നല്കിയിട്ടുണ്ട്. യുഎസ്, ജർമനി, കാനഡ, ഡെൻമാർക്ക്, ഫിൻലൻഡ്‌, ഫ്രാൻസ്, നെതർലാൻഡ്സ്, ന്യൂസിലൻഡ്, നോർവേ, സ്വീഡൻ എന്നീ രാജ്യങ്ങളിലെ അംബാസഡർമാരാണു ഒസ്മാൻ കവാലയെ മോചിപ്പിക്കണമെന്ന് സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചത്. ഇതിനെതിരാണ് എർദോഗൻ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

2019ൽ യൂറോപ്യൻ മനുഷ്യാവകാശ കോടതി കവാലയെ മോചിപ്പിക്കണമെന്ന് ഉത്തരവിട്ടിരുന്നു. ഉത്തരവു മാനിക്കാൻ തുർക്കി തയാറാകണമെന്നു കാനഡ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ആവശ്യപ്പെട്ടിരുന്നു. ഇതിനു തയാറാവാത്ത പക്ഷം തുർക്കിക്കെതിരേ അച്ചടക്കനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

About The Author

error: Content is protected !!