റെസ്റ്റോറന്റുകൾ, ബാറുകൾ, ഫിറ്റ്നസ് സെന്ററുകൾ തുടങ്ങിയ ബിസ്സ്നസ് സ്ഥാപനങ്ങളിൽ തിങ്കളാഴ്ച മുതൽ ആളുകളുടെ പ്രവേശന പരിധി ഉയർത്താൻ അനുവദിക്കുമെന്ന് ഒന്റാറിയോ സർക്കാർ വൃത്തങ്ങൾ അറിയിച്ചു. വ്യാഴാഴ്ച ആണ് മാറ്റങ്ങൾക്ക് പ്രീമിയർ ഡഗ് ഫോർഡ് മന്ത്രിസഭ അംഗീകാരം നൽകിയത്.
ജൂലൈ പകുതി മുതൽ സർക്കാർ “റോഡ്‌മാപ്പ് ടു റീ ഓപ്പൺ” എന്ന പദ്ധതിക്ക് അംഗീകാരം നൽകിയിരുന്നു, ഇതിന്റെ മൂന്നാം ഘട്ടത്തിലാണ് ഒന്റാറിയോ സർക്കാർ സ്ഥാപനങ്ങളിലേക്കുള്ള ആളുകളുടെ പ്രവേശന പരിധി ഉയർത്താൻ തീരുമാനിച്ചത്. പാൻഡെമിക് നിയന്ത്രണം നീക്കുന്നതിനുള്ള മന്ത്രിസഭ അംഗീകാരം ഉടൻ വരുമെന്ന് ചില റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു.
നിലവിൽ, ഒന്റാറിയോയിലെ ഫിറ്റ്നസ് സെന്ററുകൾ 50 ശതമാനം ശേഷിയിൽ തുറന്ന് പ്രവർത്തിക്കാം. റെസ്റ്റോറന്റുകളിലും ബാറുകളിലും, രണ്ട് മീറ്റർ അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും ഉത്തരവിൽ പറയുന്നു. ആരാധനാലയങ്ങളിൽ ശാരീരിക അകലവും കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ച് പ്രാത്ഥനകൾ നടത്താമെന്ന് നേരത്തെ ഉത്തരവുണ്ടായിരുന്നു. ഒന്റാറിയോയിൽ പകർച്ചവ്യാധി കുറയുന്നതിന്റെ ഭാഗമായി അടുത്തിടെ സ്കൂളുകളും തുറന്നിരുന്നു.
More Stories
ബ്രാംപ്ടണിൽ പതിമൂന്നുകാരിയായ പെൺകുട്ടിയെ പോലീസ് ഓഫീസറായി ആൾമാറാട്ടം നടത്തി ലൈംഗികമായി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ
കനേഡിയൻ വാടക യൂണിറ്റിനുള്ള ശരാശരി വിലയിൽ അഭൂതപൂർവമായ വർദ്ധനവ് : റിപ്പോർട്ട്
പരിക്കേൽക്കാനുള്ള സാധ്യത കൂടുതൽ : Temu.com-ൽ വിറ്റഴിച്ച കുട്ടികളുടെ കാർ സീറ്റുകൾ ഹെൽത്ത് കാനഡ തിരിച്ചുവിളിച്ചു