അഫ്ഗാനിസ്താനിലെ കാണ്ഡഹാറിലെ ഷിയ പള്ളിയിലുണ്ടായ സ്ഫോടനത്തിൽ 32 പേർ കൊല്ലപ്പെട്ടു. 45 ലധികം പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞുള്ള നമസ്കാരത്തിനിടെ കാണ്ഡഹാറിലെ ബിബി ഫാത്തിമ മസ്ജിദിന് നേരെയാണ് ആക്രമണം ഉണ്ടായത്.
പ്രാർത്ഥനയ്ക്കിടെ മസ്ജിദിൽ ഭീകരർ സ്ഥാപിച്ചിരുന്ന സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിൽ മസ്ജിദ് പൂർണമായും തകർന്നു. പ്രദേശവാസികളുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. പരിക്കേറ്റവർ കാണ്ഡഹാറിലെ ആശുപത്രിയിൽ ചികിത്സയിലാണ്. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് ചില അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. കഴിഞ്ഞ വെള്ളിയാഴ്ചയും പ്രാർത്ഥനയ്ക്കിടയിൽ സ്ഫോടനം നടന്നിരുന്നു. അന്ന് വടക്കൻ അഫ്ഗാനിസ്താനിലെ ഷിയാ മസ്ജിദിന് നേരെയായിരുന്നു ആക്രമണം ഉണ്ടായത് അതിൽ 100 ലധികം പേരാണ് കൊല്ലപ്പെട്ടത്.
More Stories
ഇമ്രാൻ ഖാന്റെ അറസ്റ്റ്: അമേരിക്ക, യുകെ, കാനഡ പാകിസ്ഥാനിലുള്ള പൗരന്മാർക്ക് ജാഗ്രത നിർദേശം നൽകി
തുർക്കിയിലും സിറിയയിലും വൻ ഭൂചലനം; മരണസംഖ്യ 2600 കടന്നു
ചൈനയിലെ കൊവിഡ് ഉപവകഭേദം : 4 കേസുകൾ ഇന്ത്യയിൽ കണ്ടെത്തി വിമാനത്താവളങ്ങളിൽ ഇന്ന് മുതൽ പരിശോധന