നോർവേയിൽ അമ്പും വില്ലും ഉപയോഗിച്ചുള്ള ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. നോർവേയിലെ കോംഗ്‌സ്‌ബെർഗ് പട്ടണത്തിലാണ് സംഭവം. കൊല്ലപ്പെട്ടവരിലൊരാൾ പോലീസ് ഉദ്യോഗസ്ഥനാണ്. സംഭവത്തിൽ 37കാരനായ ഡെൻമാർക്ക് പൗരനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾ ഒറ്റയ്ക്കാണ് കൃത്യം നിർവഹിച്ചതെന്നും പോലീസ് അറിയിച്ചു. 28,000 പേർ മാത്രം താമസിക്കുന്ന തെക്കുകിഴക്കൻ നോർവേയിലെ ചെറു പട്ടണമാണ് കോംഗ്‌സ്‌ബെർഗ്.
അക്രമി അമ്പെയ്താണ് ജനങ്ങളെ കൊലപ്പെടുത്തിയത് അഞ്ച് പേർ കൊല്ലപ്പെട്ടതായും രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റതായും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ലെങ്കിലും ഭീകരാക്രമണത്തിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് പോലീസ് മേധാവി പറഞ്ഞു.
സാധാരണഗതിയിൽ ഇത്തരം ആക്രമണങ്ങളുണ്ടാകാത്ത രാജ്യമായതിനാൽ നോർവേയിൽ പോലീസ് സേന ആയുധങ്ങൾ കൈയിൽ കരുതാറില്ല. എന്നാൽ സംഭവത്തിന് ശേഷം രാജ്യത്ത് എല്ലാ പോലീസുകാർക്കും ആയുധങ്ങൾ കൈയിൽ കരുതാനുള്ള നിർദേശം നൽകിയിട്ടുണ്ട്. നോർവേയുടെ ചരിത്രത്തിൽ 2011ന് ശേഷം നടക്കുന്ന ഏകപക്ഷീയമായ ഏറ്റവും വലിയ ആക്രമണമാണിതെന്ന് പോലീസ് പറഞ്ഞു. 2011ൽ ആൻഡ്രേസ് ബെഹ്‌റിംഗ് എന്നയാൾ 77 പേരെ കൊലപ്പെടുത്തിയ സംഭവമാണ് ഇതുവരെ നടന്ന ഏറ്റവും വലിയ കൂട്ടക്കൊല.
More Stories
ഇമ്രാൻ ഖാന്റെ അറസ്റ്റ്: അമേരിക്ക, യുകെ, കാനഡ പാകിസ്ഥാനിലുള്ള പൗരന്മാർക്ക് ജാഗ്രത നിർദേശം നൽകി
തുർക്കിയിലും സിറിയയിലും വൻ ഭൂചലനം; മരണസംഖ്യ 2600 കടന്നു
ചൈനയിലെ കൊവിഡ് ഉപവകഭേദം : 4 കേസുകൾ ഇന്ത്യയിൽ കണ്ടെത്തി വിമാനത്താവളങ്ങളിൽ ഇന്ന് മുതൽ പരിശോധന