November 8, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

കാനഡ, മെക്സിക്കോ അതിർത്തികൾ നവംബർ ആദ്യവാരം തുറക്കാൻ യുഎസ് സർക്കാർ

നവംബർ ആദ്യവാരം മുതൽ കാനഡയുടെയും അമേരിക്കയുടെയും അതിർത്തികൾ തുറക്കുമെന്ന് അമേരിക്ക പ്രഖ്യാപിച്ചു. എന്നാൽ പ്രതിരോധ കുത്തിവയ്പ് എടുത്ത പൗരന്മാർക്ക് മാത്രമേ യാത്ര അനുമതിയൊള്ളൂവെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.

2020 മാർച്ചിലെ കോവിഡ് -19 പാൻഡെമിക്കിന്റെ ആദ്യകാലം മുതൽ അടച്ചിട്ടിരിക്കുന്ന കാനഡയും മെക്സിക്കോയുമായുള്ള കര അതിർത്തികൾ വീണ്ടും തുറക്കുന്നതിനുള്ള പദ്ധതികൾ യുഎസ് സർക്കാർ പ്രഖ്യാപിച്ചു. കോവിഡ് -19 വാക്സിൻ അല്ലെങ്കിൽ ആസ്ട്രാസെനെക്ക വാക്സിൻ മിശ്രിത ഡോസുകൾ സ്വീകരിച്ച യാത്രക്കാരെക്കുറിച്ചുള്ള സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ (സിഡിസി) യുടെ മാർഗനിർദേശവും യുഎസ് സർക്കാർ പരിഗണിക്കുന്നുണ്ട്.

ആസ്ട്രാസെനേക്ക ഉൾപ്പെടെ ലോകാരോഗ്യ സംഘടന അടിയന്തിര ഉപയോഗത്തിനായി അംഗീകരിച്ച ഏതെങ്കിലും വാക്സിൻ സ്വീകരിച്ചിട്ടുള്ള അന്താരാഷ്ട്രവിമാന യാത്രക്കാരുടെ വിലക്ക് അമേരിക്ക നേരത്തെ പിൻവലിച്ചിരുന്നു. കാനഡയും യുഎസും തമ്മിലുള്ള അതിർത്തി അടച്ചതുമൂലം കാര്യമായ സാമ്പത്തിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുവെന്ന് നേരത്തെതന്നെ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇത് ബൈഡൻ ഭരണകൂടത്തിന് വളരെ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.

എന്നാൽ അതിർത്തികൾ തുറക്കുന്നതിനുള്ള മാർഗരേഖകൾ ഇതുവരെ അമേരിക്കൻ ഭരണകൂടം പുറത്തുവിട്ടട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഒക്ടോബർ അവസാനത്തോടെ ഇതിനുവേണ്ട നടപടിക്രമങ്ങൾ പൂർത്തിയാകുമെന്നും പറയുന്നുണ്ട്.

About The Author

error: Content is protected !!