November 21, 2024

Malayale.ca – Canada's First Malayalee Portal

കാനഡയിലെ മലയാളി ശബ്‌ദം, Canada Malayale Portal

സിറിയയിൽ പിടിയിലായ കനേഡിയൻ ഐഎസ് അംഗം മുഹമ്മദ് ഖലീഫയുടെ വിചാരണ യുഎസിൽ

സിറിയയിൽ പിടിയിലായ കനേഡിയൻ ഐഎസ് അംഗം മുഹമ്മദ് ഖലീഫയെ തീവ്രവാദ വിചാരണക്കായി അമേരിക്കയിലേക്ക് മാറ്റിയതായി യു എസ് നീതിന്യായ വകുപ്പ് പത്രക്കുറിപ്പിൽ പറഞ്ഞു.

2019 ജനുവരിയിലാണ് വടക്കുകിഴക്കൻ സിറിയയിലെ കുർദിഷ് സേനയിൽ നിന്നാണ് മുഹമ്മദ് ഖലീഫയെ എഫ്ബിഐ കസ്റ്റഡിയിലെടുത്തത്. വിചാരണയ്ക്കായി യുഎസിലേക്ക് മാറ്റുകയും ചെയ്തു. മുഹമ്മദ് ഖലീഫ ഒരു ഇസ്ലാമിക സ്റ്റേറ്റ് പോരാളിയും “ഐഎസിന്റെ പ്രചാരണ പ്രവർത്തനത്തിലെ പ്രധാന വിവർത്തകനും, ഐഎസ് റിക്രൂട്ട്മെന്റ് വീഡിയോകളിൽ ഇംഗ്ലീഷ് സംസാരിക്കുന്ന ഐഎസ് അംഗം കൂടിയാണെന്ന്” യുഎസ് ഫെഡറൽ ഏജൻസികൾ ആരോപിച്ചു.

ഒരു വിദേശ ഭീകര സംഘടനയ്ക്ക് ഭൗതിക പിന്തുണ നൽകാൻ ഗൂഢാലോചന നടത്തിയെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. കുറ്റം തെളിഞ്ഞാൽ ജീവപര്യന്തം വരെ തടവ്ശിക്ഷ ലഭിക്കും. സൗദിയിൽ ജനിച്ച ഖലീഫ കാനഡ, ടൊറന്റോ നിവാസിയാണ്, അബു റിദ്വാൻ അൽ കനാഡി എന്നും അറിയപ്പെടുന്ന ഐഎസ് നേതാവുകൂടിയാണ് മുഹമ്മദ് ഖലീഫ.

സിറിയയിൽ തടവിലാക്കപ്പെട്ട കനേഡിയൻ ഐഎസ് അംഗങ്ങളെ പ്രോസിക്യൂഷനായി കാനഡയിൽ കൊണ്ടുവരാൻ ലിബറൽ സർക്കാർ വിസമ്മതിച്ചിരുന്നു. ആയതിനാലാണ് യു സിൽ വിചാരണ നടത്തുന്നത്. യുഎസ് കുറ്റപത്രമനുസരിച്ച്, ഖലീഫ 2013-ന്റെ തുടക്കത്തിൽ സിറിയയിലേക്ക് പോകുകയും, നവംബറിൽ ഭീകര സംഘടനയായ ഐഎസിൽ ചേർന്നു, 2014 ൽ മുഹമ്മദ് ഖലീഫയെ ഐഎസിന്റെ മീഡിയ വിഭാഗത്തിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടു.

About The Author

error: Content is protected !!